CHAPTER 1: An Introduction to Sociology
അധ്യായം 1: സമൂഹശാസ്ത്രം പരിചയം
What is Sociology?
സമൂഹശാസ്ത്രം എന്താണ്?
സമൂഹശാസ്ത്രം എന്നത് സമൂഹത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്. സമൂഹശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത് അഗസ്റ്റ് കോംതെയാണ്. സോഷ്യോളജി എന്ന വാക്ക് ഉണ്ടായത് ലാറ്റിൻ വാക്കായ “സോഷ്യോസിൽ” നിന്നും “ലോഗോസ്” എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ്. കോംതെയെ കൂടാതെ ഹെർബർട്ട് സ്പെൻസർ, എമിലി ദുർക്കെയിം, മാക്സ് വെബ്ബർ എന്നിവരും സോഷ്യോളജിയുടെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രീയതയെക്കുറിച്ചും നിർവചനങ്ങൾ നടത്തിയിട്ടുണ്ട്.
സമൂഹശാസ്ത്രം സമൂഹത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അതിൽ ഓരോ മനുഷ്യന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് നൽകുന്നു. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും സമൂഹത്തെ കൃത്യമായി മനസ്സിലാക്കുന്നതിനും സമൂഹശാസ്ത്രം സഹായിക്കുന്നു.
Nature of Sociology: Sociology is a Science
സാമൂഹശാസ്ത്രത്തിന്റെ പ്രകൃതം:
സമൂഹശാസ്ത്രം ഒരു ശാസ്ത്രമാണ്. ശാസ്ത്രം എന്നത് കൃത്യതയോടെ കൂടിയ ഒരു അന്വേഷണമാണ്.
Main Characteristics of Science
ശാസ്ത്രത്തിന്റെ പ്രധാന സവിശേഷതകൾ
- എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
- സംഭവത്തിനെ സാമാന്യവൽക്കരിക്കുക.
- അതിൽ നിന്നും അതിന്റെ ഭാവി പ്രവചിക്കുക.
Characteristics of Science
ശാസ്ത്രത്തിന്റെ പ്രത്യേകതകൾ
- അത് സൈദ്ധാന്തികമാണ്: വസ്തുതകൾ എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരണം നൽകുന്നു. സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് ശരിയായ വിശകലനം നൽകുന്നു.
- അത് കൃത്യതയുള്ളതാണ്: പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതാണ്.
- അത് സഞ്ചിതമാണ്: സിദ്ധാന്തങ്ങൾ പലകാലങ്ങളിൽ പലസമയങ്ങളിൽ രൂപാന്തരം പ്രാപിച്ച് സഞ്ചിതമാകുന്നതാണ്. ഗവേഷണം നിലവിലുള്ള അറിവിനെ പരിഷ്കരിക്കുന്നതിനും കാലഹരണപ്പെട്ടതിനെ ഉപേക്ഷിക്കുന്നതിനും സഹായിക്കുന്നു.
- ധാർമികമല്ല: സമൂഹശാസ്ത്രം മുൻവിധികളോടെ വിഷയങ്ങളെ സമീപിക്കുന്നില്ല. സാമൂഹ്യ വസ്തുതകളെ നല്ലതോ ചീത്തയോ എന്ന് നിർവചിക്കാതെ വസ്തുതകളെ മാത്രം വിലയിരുത്തുന്നു.
Perspectives in Sociology
സമൂഹശാസ്ത്രത്തിലെ കാഴ്ചപ്പാടുകൾ
Positivism (Auguste Comte)
വാസ്തവികവാദം (അഗസ്റ്റ് കോംതെ)
സമൂഹശാസ്ത്ര പഠനത്തിൽ വസ്തുനിഷ്ഠത കൊണ്ടുവരികയും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിൽ വസ്തുതകളെ പഠനവിധേയമാക്കുന്ന രീതിയാണിത്.
Functionalism (Herbert Spencer & Emile Durkheim)
ധർമ്മവാദം (ഹെർബർട്ട് സ്പെൻസർ & എമിലി ദുർക്കെയിം)
ധർമ്മവാദികൾ സമൂഹത്തെ ഒരു വ്യവസ്ഥയായി കാണുന്നു. സാമൂഹ്യക്രമം നിലനിർത്തുന്നതിന് സമൂഹത്തിന്റെ വിവിധ ഘടകങ്ങൾ ഒന്നുചേർന്ന് പ്രവർത്തിക്കുന്നു എന്ന് ധർമ്മവാദികൾ പറയുന്നു.
Conflict Perspective (Karl Marx)
സംഘർഷവാദ സിദ്ധാന്തം (കാൾ മാക്സ്)
സമൂഹത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സംഘർഷം. സമൂഹത്തിൽ സ്ഥിരതയും മാറ്റവും ഉണ്ടാകുന്നതിന് സംഘർഷം വഴിതെളിക്കുന്നു.
Phenomenology (Max Weber)
ഫിനോമിനോളജി (മാക്സ് വെബ്ബർ)
വ്യക്തികളുടെ അനുഭവങ്ങളിൽ നിന്ന് സമൂഹത്തെ പഠിക്കുന്നതാണ് Phenomenology. സമൂഹം നിലനിൽക്കുന്നത് സൃഷ്ടിക്കപ്പെടുന്നത് വ്യക്തികളുടെ കാഴ്ചപ്പാടിലൂടെയാണ് എന്നാണ്.
Scope of Sociology
സമൂഹശാസ്ത്രത്തിന്റെ പ്രാധാന്യം
സമൂഹത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് സോഷ്യോളജി. സമൂഹശാസ്ത്രം സമൂഹത്തിന്റെ ഘടനയെ കുറിച്ച് സാമൂഹിക സ്ഥാപനങ്ങളെക്കുറിച്ചും പഠിക്കുന്നു.
Relevance of Sociology
സമൂഹശാസ്ത്രത്തിന്റെ പ്രാധാന്യം
സാമൂഹിക അവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാൻ ഇതു സഹായിക്കുന്നു.താൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് വസ്തുനിഷ്ഠമായ ഒരു കാഴ്ചപ്പാട് രൂപീകരിക്കാൻ സമൂഹശാസ്ത്രം സഹായിക്കുന്നു. നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് മാത്രമല്ല, ഇതര സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതര സമൂഹങ്ങളുടെ ചിന്തകൾ, അഭിപ്രേരണകൾ, തൊഴിലുകൾ, പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ജീവനാവസ്ഥകൾ എന്നിവയെക്കുറിച്ച് അറിയുന്നതിന് സമൂഹശാസ്ത്ര പഠനം അനിവാര്യമാണ്.