
MODULE 1
LESSON 1
MEANING AND SCOPE OF POLITICAL SCIENCE
സംഗ്രഹം
അധികാരം, സമത്വം, സ്വാതന്ത്ര്യം, നീതി, സർക്കാരിന്റെ വിവിധ രൂപങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, പൗരന്മാരുമായുള്ള ബന്ധത്തെക്കുറിച്ചും പഠിക്കുന്ന ഒരു പ്രത്യേക ശാസ്ത്രമായി പൊളിറ്റിക്കൽ സയൻസ് മാറിയിരിക്കുന്നു. പുരാതന ഗ്രീക്കുകാർ പൊളിറ്റിക്കൽ സയൻസിനെ പൊളിറ്റിക്കൽ ഫിലോസഫിയായി കരുതിയിരുന്നതുപോലെ, മധ്യകാലഘട്ടത്തിൽ, പൊളിറ്റിക്കൽ സയൻസ് ക്രിസ്ത്യന് മതത്തിന്റെ ഒരു ശാഖയായി മാറി, ആധുനിക കാലത്ത് പൊളിറ്റിക്കൽ സയൻസ് ഒരു റിയലിസ്റ്റിക്, സെക്യുലർ പഠന ശാഖ ആയി മാറി.
MEANING & DEVELOPMENT OF POLITICAL SCIENCE പൊളിറ്റിക്കൽ സയൻസിന്റെ അർത്ഥവും വികസനവും
- നഗരം എന്നർത്ഥമുള്ള “പോളിസ്” എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് രാഷ്ട്രീയം എന്ന വാക്ക് ഉത്ഭവിച്ചത്.
- ഭരണകൂടത്തെയും അധികാരത്തെയും കുറിച്ചുള്ള പഠനമാണ് പൊളിറ്റിക്കൽ സയൻസ്, അത് സാമൂഹിക ശാസ്ത്രത്തിന്റെ ഭാഗമാണ്.
- നിലവിലെ രാഷ്ട്രീയ സ്ഥാപനങ്ങളെയും സംഘടനകളെയും വിലയിരുത്തുന്ന ഒരു വിജ്ഞാനശാഖയാണ് പൊളിറ്റിക്കൽ സയൻസ്.
- “എന്താണ്”, “എന്താകണം” എന്നീ രണ്ട് ചോദ്യങ്ങളെ പൊളിറ്റിക്കൽ സയൻസ് കൈകാര്യം ചെയ്യുന്നു.
- വ്യാവസായിക വിപ്ലവവും രണ്ടാം ലോകമഹായുദ്ധവും പൊളിറ്റിക്കൽ സയൻസിൽ മാറ്റങ്ങൾ കൊണ്ടുവന്നു,
- 1950-കളിലും 1960-കളിലും രാഷ്ട്രീയത്തിന്റെ ശാസ്ത്രീയ വശം ഊന്നിപ്പറയുന്ന പ്രായോഗിക പ്രസ്ഥാനമായി മാറി.
- അങ്ങനെ പൊളിറ്റിക്കൽ സയൻസ് വ്യവസ്ഥാപിതമായി വികസിച്ചു
DIFFERENCE BETWEEN POLITICAL SCIENCE AND POLITICS
- 1. Political Science
- Political Science നു നിരവധി ഉപവിഭാഗങ്ങളുണ്ട്
- രാഷ്ട്രീയത്തെ കുറിച്ചും ഭരണത്തെ കുറിച്ചുമുള്ള പഠനം സൈദ്ധാന്തിക അടിത്തറ നല്കുന്നു.
- രാഷ്ട്രീയത്തെ കുറിച്ചും ഭരണത്തെകുറിചും അടുക്കും ചിട്ടയുമായി Political Science വിശദീകരിക്കുന്നു.
- Politics രാഷ്ട്രീയം
- ഭരണത്തിന്റെ എല്ലാ വശങ്ങളും ഉൾപ്പെടുന്നു.
- ഒരു രാജ്യത്തിന്റെ ഭരണ വ്യവസ്ഥ അവിടുത്തെ പ്രായോഗിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- സമൂഹത്തിലെ സംഭവങ്ങളുടെ നടപടിക്രമം പരാമര്‍ശിക്കുന്നു
SCOPE OF POLITICAL SCIENCE പൊളിറ്റിക്കൽ സയൻസിന്റെ വ്യാപ്തി
- ജനങ്ങൾ, രാജ്യത്തിന്റ്റെ ഭൂപ്രദേശം, സർക്കാർ, പരമാധികാരം, ഭരണകൂടത്തിന്റെ പങ്ക് എന്നിവയെ നിർണയികുന്നു .
- ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നു.
- ഒരു വ്യക്തിക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് രാഷ്ട്രീയ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുകുന്നു.
- ഭരണകൂടവും പൗരന്മാരുമയുള്ള ബന്ധം, രാഷ്ട്രീയ വ്യവസ്ഥ എന്നിവ പൊളിറ്റിക്കൽ സയൻസ് വിശകലനം ചെയുന്നു.
നീതിയുടെ പല രൂപങ്ങൾ
- വിതരണ നീതി Distributive justice
- അവസര സമത്വം Equality of opportunity
- മെറിറ്റ് Merit
- ആവശ്യവും സമത്വവും Need & Equality
- കമ്മ്യൂണിറ്റേറിയൻ ജസ്റ്റിസ് Communitarian Justis
JUSTICE.
JUSTICE AND ITS RELEVANCE FOR CITIZENS AND STATE നീതിയുടെ പ്രസക്തി
ബോണ്ട് എന്നർത്ഥം വരുന്ന “ജാസ്” എന്ന ലാറ്റിൻ ഭാഷയിൽ നിന്നാണ് നീതി എന്ന പദം ഉരുത്തിരിഞ്ഞത്. ഓരോരുത്തർക്കും അർഹമായ നീതി ലഭ്യമാക്കുക എന്നത് ഒരു വികസിച്ചുവന്ന ആശയമാണ്.
JUSTICE AND ITS RELATIONSHIP WITH LIBERTY & EQUALITY –സ്വാതന്ത്ര്യവും സമത്വവുമായി നീതിക്കുള്ള ബന്ധം.
സ്വാതന്ത്ര്യവും സമത്വവും നീതിയുടെ രണ്ട് വശങ്ങളാണ്, രണ്ടിന്റെയും ആത്യന്തിക ലക്ഷ്യം നീതിയുടെ വിതരണമാണ്.
DISTRIBUTIVE JUSTICE വിതരണ നീതി.
സമൂഹത്തിന്റെ ആസ്തികകളുടെയും വരുമാനത്തിന്റെയും ന്യായമായ വിതരണം ഉണ്ടാവണം. വിതരണ നീതിക്ക് രണ്ട് വശങ്ങളുണ്ട്.
- Merit (കഴിവ്)-ഓരോ വ്യക്തിയുടെയും സാമൂഹിക പദവിയും സ്വത്തും അവരുടെ കഴിവിനനുസരിച്ച് തീരുമാനിക്കണം.
- Need & Equality (ആവശ്യവുംസമത്വവും) – വ്യക്തിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഭതിക വസ്തുക്കളും പ്രശസ്തിയും നിർണ്ണയിക്കേണ്ടത്.
EQUALITY OF OPPORTUNITY അവസര സമത്വം.
നിലവിലുള്ള സാഹചര്യം പരിഗണിക്കാതെ എല്ലാവർക്കും ഒരേ പ്രതിഫലമോ സേവനമോ നൽകൽ.
COMMUNITARIAN JUSTICE കമ്മ്യൂണിറ്റേറിയൻ നീതി.
വ്യക്തികളുടെ ആവശ്യമോ കഴിവോ പരിഗണിക്കാതെ, സമുദായത്തിന്റെ മൊത്തത്തിലുള്ള നേട്ടങ്ങൾ പരിഗണിക്കുന്നു.
സ്വയം വിലയിരുത്തുക –
- സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ നൽകിയ പൊളിറ്റിക്കൽ സയൻസിന്റെ നിർവചനങ്ങൾ എഴുതുക.
- നീതി എന്നത് “ഓരോരുത്തർക്കും അവനവന്റെ/അവളുടെ അവകാശം നൽകുക, ഉചിതമായ ഉദാഹരണം ഉപയോഗിച്ച് പ്രസ്താവനയെ ന്യായീകരിക്കുക.
- പൊളിറ്റിക്കൽ സയൻസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും സ്റ്റേറ്റിൽ നിന്നാണ്, പ്രസ്താവനയെ പരാമർശിച്ച് നിങ്ങളുടെ കാഴ്ചപ്പാടുകൾ നിങ്ങളുടെ സ്വന്തം വാക്കുകളിൽ എഴുതുക.