
LESSON 01
UNDERSTANDING INDIAN HISTORY
Summary (സംഗ്രഹം)
ഭൂതകാല സംഭവങ്ങളുടെ പഠനമാണ് ചരിത്രം. ആദിമ മനുഷ്യർക്ക് അവരുടെ പരിസ്ഥിതിയെ വിജയകരമായി കീഴടക്കാനും ഇന്നത്തെ നാഗരികത വികസിപ്പിക്കാനും. പ്രാപ്തമാക്കിയ ആ പ്രക്രിയകൾ മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു. ലഭ്യമായ സ്രോതസ്സുകളിൽനിന്നും പ്രതിഫലിക്കുന്ന സമൂഹം, സമ്പദ്‌വ്യവസ്ഥ, സാംസ്കാരിക പ്രവണതകൾ എന്നിവയുടെ ഒരു നീണ്ട കാലയളവിനെ കുറിച്ചുള്ള വിശകലനമാണിത്. ചരിത്രപരമായ തെളിവുകളുടെയും അവയുടെ വ്യാഖ്യാനത്തിന്റെയും സഹായത്തോടെ ഇന്ത്യയുടെ പുരാതന ഭൂതകാലം എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്ന് ഈ പാഠത്തിൽ നിങ്ങൾ പഠിക്കും.
SOURCES FOR RECONSTRUCTING ANCIENT INDIAN HISTORY (പുരാതന ഇന്ത്യൻ ചരിത്രം പഠിക്കുന്നതിനുള്ള ഉറവിടങ്ങൾ)
ഇതിന് മൂന്നു sources ആണ് ചരിത്ര വിദ്യാർഥികൾ പിന്തുടരുന്നത് 1. Literary (സാഹിത്യം), Non-literary (സാഹിത്യേതര ഗ്രന്ഥങ്ങൾ), Religious Literature (മത സാഹിത്യം) . അവ ഏതൊക്കെ ആണെന്ന് വിശദമായി നോക്കാം.
Literary(സാഹിത്യം).
മത ഗ്രന്ഥങ്ങളും
മതേതര ഗ്രന്ഥങ്ങളും
Non-literary (സാഹിത്യേതര ഗ്രന്ഥങ്ങൾ).
പുരാവസ്തു – ലിഖിതങ്ങൾ
നാണയങ്ങൾ
സ്മാരകങ്ങൾ
വിദേശ സഞ്ചാരികളുടെ കൃതികൾ.
Religious Literature (മത സാഹിത്യം)
വേദങ്ങൾ എന്നറിയപ്പെടുന്ന മതപരമായ വിഷയങ്ങൾ മിക്ക പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലും അടങ്ങിയിരിക്കുന്നു.
ഋഗ്വേദം:- ഋഗ്വേദത്തിൽ പ്രധാനമായും പ്രാർത്ഥനകൾ അടങ്ങിയിരിക്കുന്നു.
സാമവേദം- ഋഗ്വേദത്തിൽ നിന്ന് എടുത്ത ശ്ലോകങ്ങളുടെ ഒരു സമാഹാരമാണ് സാമവേദം.ആലാപനം സുഗമമാക്കുന്നതിനായി കവിത പോലെ ക്രമീകരിച്ചിരിക്കുന്നു.
യജുർവേദം: യജുർവേദം കറുപ്പും വെളുപ്പും എന്ന രണ്ട് ദ്വന്ദങ്ങളിൽ കാണപ്പെടുന്നു, കൂടാതെ പരസ്യമായി അല്ലെങ്കിൽ വ്യക്തിപരമായി അനുഷ്ഠിക്കേണ്ട ആചാരങ്ങൾ നിറഞ്ഞതാണ്.
അഥർവവേദം: അഥർവവേദങ്ങൾ ദുരാത്മാക്കളേയും രോഗങ്ങളേയും പ്രതിരോധിക്കാനുള്ള മന്ത്രങ്ങളുടെ ഒരു ശേഖരമാണ്.
Sutras (literature on moral values)
സൂത്രങ്ങൾ ധാർമ്മികമൂല്യങ്ങളെക്കുറിച്ചുള്ള സാഹിത്യം ആണ്.
ശ്രൗതസൂത്രവും, ഗൃഹ്യസൂത്രവും ഉദാഹരണങ്ങൾ ആണ് .
Buddhist Literature (ബുദ്ധ സാഹിത്യം)
ആദ്യകാല ബുദ്ധ ഗ്രന്ഥങ്ങൾ പാലി ഭാഷയിലാണ് എഴുതിയത്. അവയെ തൃപീടികകൾ എന്ന് വിളിക്കുന്നു, അവയാണ്
സുത്തപിടികവും, വിനയപിടകവും, അഭിധമ്മപിടകവും.
Jain Literature (ജൈന)
ജൈന മത ഗ്രന്ഥങ്ങൾ എഴുതിയത് പ്രാകൃത ഭാഷയിലാണ്. ജൈനരുടെ ദാർശനിക ആശയങ്ങൾ അംഗങ്ങൾ എന്നറിയപ്പെടുന്നു.
ചരിത്രത്തെക്കുറിച്ചുള്ള സങ്കൽപ്പത്തിലെ വ്യത്യാസം.
ഭാരതീയന്റെ ചരിത്രാവബോധം പാശ്ചാത്യരുടെ ചരിത്ര രചനകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. പശ്ചാത്യരായ ആളുകൾസംഭവങ്ങൾ കാലക്രമത്തിൽ രേഖപ്പെടുത്തി. പുരാതന ഇന്ത്യക്കാർ മറ്റൊരു രീതിയിൽ എഴുതി.
1765ൽ ബംഗാളിന്റെയും ബീഹാറിന്റെയും നിയന്ത്രണം ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്തതോടെയാണ് പൂരാതനകാലത്തെപ്പറ്റിയുള്ള ആധുനിക ഗവേഷണം ആരംഭിക്കുന്നത്.
AFTER INDEPENDENCE, THERE WAS A NEW TREND IN HISTORY WRITING TOOK OVER സ്വാതന്ത്ര്യാനന്തരം, ചരിത്ര രചനയിൽ ഒരു പുതിയ പ്രവണതയുണ്ടായി. അവ ഏതൊകെ ആണെന്നുന്നോക്കം.
രാഷ്ട്രീയമല്ലാത്ത രചനകൾ എഴുത്തിൽ സ്ഥാനംപിടിച്ചു.
അതോടൊപ്പം സാമൂഹിക സാമ്പത്തികവ്യവസ്ഥകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രചനകളും ഉണ്ടായി.
Non-literary sources സാഹിത്യേതര ഉറവിടങ്ങൾ ഏതൊകെയാണ് ?
സാഹിത്യേതര ഉറവിടങ്ങളായി കണക്കാക്കിയിരുന്നത് ലിഖിതങ്ങൾ, നാണയങ്ങൾ സ്മാരകങ്ങൾ എന്നിവയായിരുന്നു.
ACCOUNT OF FOREIGN TRAVELERS (വിദേശ സഞ്ചാരികളുടെ രചനകൾ)
അവർ കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളുടെ തെളിവുകൾ ശേഖരിച്ചിരുന്നു.
മെഗാസ്തനീസ് എന്ന ഗ്രീക്ക് അംബാസഡർ ചന്ദ്രഗുപ്ത മൗര്യന്റെ കൊട്ടാരത്തിൽ വന്ന് ഇൻഡിക്ക എന്ന ഗ്രന്ഥം എഴുതി.
എറിത്രിയൻ കടലിന്റെ പെരിപ്ലസ്, ടോളമിയുടെ ജിയോഗ്രഫീ എന്ന ഗ്രീക് കൃതികൾ ഇതിന് സഹായകമായി.
എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ഫാ-ഹിയാൻ, ഗുപ്തന്മാരുടെ കാലത്തെ ഇന്ത്യയിലെ അവസ്ഥകൾ വിവരിച്ചിരുന്നു .
ഏഴാം നൂറ്റാണ്ടിൽ ഹർഷവർദ്ധൻ രാജാവിന്റെ കാലത്ത് ഇന്ത്യയുടെ സമാനമായ ഒരു ചിത്രം ഹുയാൻ സാങ് അവതരിപ്പിച്ചിരുന്നു.